2015, മാർച്ച് 27, വെള്ളിയാഴ്‌ച

ജീവിതം ഒരു തിരിനാളം

എരിഞ്ഞുതീരുമാ വിളക്കിൻ തിരിനാളം
പിടഞ്ഞിടുന്നോരതിൻ കാര്യമെന്തേ........?
ഇരുളടഞ്ഞിടും തൻ ചുറ്റിനെയോർത്തോ,
സ്വയമൊടുങ്ങിടുമതിൻ വ്യഥയതാലോ..?

വാനിൽ തിളങ്ങുന്ന താരാഗണങ്ങൾക്കും
ഒരുനാൾ വിട ചൊല്ലി പോവണല്ലോ..
വിശ്വ പ്രകൃതി തൻ താളത്തിനൊത്തുള്ള
ദ്രവ്യ  പരിണാമ  ബിന്ദുക്കൾ നാം  .

അകലെയാ പുണ്യ സരസ്സിൻ ബലമതിൽ
അരികിലേ ചേറിലാറാടിടും ബാലിശൻ.
മിഥ്യയാ പൊയ്കയെന്നറിയുന്ന മാനവൻ
നിയതമാം തൻശുദ്ധി കാത്തീടുമെന്നുമേ
വീഴില്ലഴുക്കിലും പോവില്ലൊഴുക്കിലും
ജീവിതം തന്നെയൊഴുക്കല്ലെ മണ്ണിതിൽ.
ലാഭവും ചേതവുമൊന്നുപോൽ വന്നിടാം
ഉദയമുണ്ടെങ്കിലസ്തമയവും വന്നിടാം 

3 അഭിപ്രായങ്ങൾ:

  1. ഒരു പുഞ്ചിരി ,,ഫിലോസഫി കവിതക്ക് ചേരുന്ന ഗാത്രമല്ല ,,ഉള്ളൂരിനെപ്പോലുള്ളവര്‍ ചെയ്തിട്ട് പോലും വേണ്ടത്ര വിജയിച്ചില്ല ,(ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ എന്നൊക്കെ മിനുക്കിയിട്ടു പോലും )

    മറുപടിഇല്ലാതാക്കൂ
  2. സിയാഫ്ജിയുടെ അഭിപ്രായം ഞാൻ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട്. പ്രണയം, വിരഹം തുടങ്ങിയ സ്ഥിര വിഷയങ്ങൾ ആണ് മിക്ക കവിതകളിലും കാണുക. എങ്കിലും മുൻകാലങ്ങളിൽ ആളുകൾ പദ്യ രൂപത്തിൽ ഏത് വിഷയവും അവതരിപ്പിക്കുമായിരുന്നല്ലോ. അത്രയേ ഇതിലും ഉള്ളൂ. ഭാവന വിരിയിച്ചെടുക്കാനുള്ള ശ്രമം പലപ്പോഴും ദയനീയമായി പരാജയപ്പെടുകയായിരുന്നു. അതിനാൽ തന്നെ ഇതിലൊന്നും കവിത കാണാൻ കഴിയില്ല . എങ്കിലും നേരെ ചെവ്വേ പറയാൻ കഴിയാത്ത ചില കാര്യങ്ങൾ ആന്തരിക അർത്ഥം നില നിർത്തി കൊണ്ട് പറയാൻ വേണ്ടി മാത്രമാണ് ഈ രീതി ഉപയോഗിച്ചത്. അഭിപ്രായങ്ങൾക്ക് നന്ദി. അതൊരു പുനർ ചിന്തക്ക് ഉപകരിച്ചേക്കും.

    മറുപടിഇല്ലാതാക്കൂ
  3. "ലാഭവും ചേതവുമൊന്നുപോൽ വന്നിടാം
    ഉദയമുണ്ടെങ്കിലസ്തമയവും വന്നിടാം "
    ചിന്താര്‍ഹമായ വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ