2016, ജനുവരി 4, തിങ്കളാഴ്‌ച

പാരമ്പര്യത്തിന്റെ അവകാശികൾ

ചരിത്രത്തിലെ മനോഹര നിർമിതികൽ എല്ലാം അതാതു കാലത്തെ രാജാക്കന്മാരുടെ പേരിൽ ആണ് അറിയപ്പെടുക. എന്നാൽ അവർ ആരും തന്നെ അത്തരം നിർമ്മിതികളിൽ വ്യക്തിപരമായി ഒരു സംഭാവനയും നൽകിയവർ ആയിരിക്കുകയും ഇല്ല. സ്വന്തം പേരിനും പ്രശസ്തിക്കും വേണ്ടി അതിനു പിന്നിൽ പ്രവർത്തിച്ചവരെ അവർ ചരിത്രത്തിൽ നിന്ന് തന്നെ തുടച്ചു മാറ്റാൻ മടി കാണിക്കാറുമില്ല. താജ്മഹലിന്റെ നിർമ്മാണത്തിനു പിന്നിലെ ആർകിറ്റെക്റ്റുകൾ ആരെന്നതിന് ഔദ്യോഗിക രേഖകൾ ഇല്ലാത്തത് ഒരു ഉദാഹരണം.

അതുപോലെ തന്നെ പാലസ് ഓഫ് പരലമെന്റ് എന്ന പേരിൽ അറിയപ്പെടുന്ന ആധുനിക ലോകത്ത് ഏറ്റവും ആർഭാടത്തോടെ നിർമിച്ച കൊട്ടാരവും ഒരു കമ്യുണിസ്റ്റ് നേതാവിന്റെ വകയാണ്. പേര് റുമേനിയൻ ഏകാധിപതിയയിരുന്ന നികോളാസ് ചെഷസ്ക്യു. അതോടെ ആ രാജ്യത്തെ തന്നെ അയാൾ കുത്തുപാളയെടുപ്പിച്ചു.

നമ്മുടെ തന്നെ അതിമനോഹരമായ പുരാതന ക്ഷേത്ര-കൊട്ടാര ശില്പങ്ങളുടെ എല്ലാം നിർമിതികൾക്ക് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരെ കുറിച്ചോ ആർകിറ്റെക്റ്റുകളേ കുറിച്ചോ അതാത് കാലത്തെ ഭരണാധികാരികൾ ഒരു രേഖയും നമുക്ക് നൽകിയിട്ടില്ല. സത്യത്തിൽ ആ കലാകാരന്മാരും ആർകിറ്റെക്റ്റുകളും ആണ് നമ്മുടെ ഇത്തരം സാംസ്കാരിക പാരമ്പര്യങ്ങളുടെ എല്ലാം നേരവകാശികൾ.

നിർമ്മാണം കഴിയുന്നതോടെ ആട്ടിയോടിക്കപ്പെടുന്ന അവരുടെ പിൻതലമുറയാവട്ടെ 'അമ്മി കൊത്താനുണ്ടോ... അമ്മി കൊത്താനുണ്ടോ.....' എന്ന് ചോദിച്ചു കൊണ്ട് നമ്മുടെ ഇടയിലൂടെ ഇപ്പോഴും നടന്നു പോവുന്നുമുണ്ട്. നാമവരെ നാടോടികൾ എന്ന് വിളിച്ചു നാട്ടിലൂടെ ഓടിക്കും. അവരുടെ ഒക്കത്ത് അല്പം തൊലി വെളുപ്പുള്ള കുഞ്ഞിനെ കണ്ടാൽ പിടിച്ചു വെക്കും. അടുത്ത പോലീസ് സ്റ്റെഷനിൽ വിവരവും അറിയിക്കും.

2 അഭിപ്രായങ്ങൾ:

  1. പേരും പെരുമയും എന്നും രാജാകന്മാരുടെതു തന്നെ. ഭരണ പരിഷ്കാരങ്ങൾ പാടാനായി കൊട്ടാരം കവികൾ അക്കാലത്തുണ്ടായിരുന്നല്ലോ. അവർ എഴുതി വെച്ചത് കാണാതെ പഠിച്ച് സ്കൂളിൽ മാർക്ക് നേടാൻ നമ്മളും

    മറുപടിഇല്ലാതാക്കൂ
  2. ഊര്‍ജ്ജസ്വലതയുള്ള ചുടുചോരയും,നിറയൌവനവും ഊറ്റിയെടുത്ത് കൊഴുക്കുന്ന
    ഇന്നത്തെ മഹാസ്ഥാപനങ്ങളും മോശമല്ല!പണ്ടത്തെ പരക്കെയുള്ള അടിമത്തമില്ലാത്തത് ഭാഗ്യം!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ