2016, മാർച്ച് 1, ചൊവ്വാഴ്ച

നേരെ മുന്നോട്ട്

നമുക്ക് പൊതുവെ ഒരു ശീലമുണ്ട്. ആരെയങ്കിലും വഴിയിൽ കണ്ടാൽ ആദ്യം ചോദിക്കുക എങ്ങോട്ടാ പോവുന്നത്, അല്ലെങ്കിൽ എവിടെ നിന്ന് വരുന്നു എന്നൊക്കെയായിരിക്കും. സത്യത്തിൽ അന്യന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം ആണിത്. ഒരിക്കൽ എന്റെ ഒരു സ്കൂൾ മാഷെ യാത്രാ വഴിയിൽ കണ്ടപ്പോൾ ഞാനും പെട്ടെന്ന് ചോദിച്ചു പോയി.
'മാഷെന്താ ഈ വഴിക്കൊക്കെ'...
ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്‌ കൊണ്ട് അദ്ദേഹം കടന്നു പോയി.
പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ ഈ സംഭവം പരാമർശിക്കാതെ മാഷ്‌ വിഷയം പറഞ്ഞു.

'വഴിയാത്രയിൽ നിങ്ങൾ ഒരു പരിചയക്കാരനെ  കണ്ടാൽ അവർ എങ്ങോട്ട് പോവുന്നു, എവിടെ നിന്ന് വരുന്നു എന്നൊന്നും ചോദിക്കരുത്. പിന്നെയോ ഒന്ന് പുഞ്ചിരിക്കുക, ഒരു ഹായ് പറയുക അത്രയും മതി'.
ഇതേ നിലപടുകാരൻ ആയ മറ്റൊരു വ്യക്തിയും എന്റെ നാട്ടിൽ ഉണ്ടായിരുന്നു. പേര് അതിർമാൻക്ക. അദ്ദേഹത്തോട് ആരെങ്കിലും എങ്ങോട്ട് പോവുന്നു എന്ന് ചോദിച്ചാൽ ഉടൻ മറുപടി തരും;
'നേരെ മുന്നോട്ട്'.

1 അഭിപ്രായം:

  1. എന്താചെയ്യാ!നമ്മുടെ ശീലമായിപ്പോയി....
    "നേരെ മുന്നോട്ട്"എന്ന ഉത്തരം ഒരുപ്പിണക്കം ക്ഷണിച്ചുവരത്തലായി...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ