2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

പൂവിൻ ധർമ്മം

ചൂടാ മലരേ വാടാ തളിരേ...
നിന്നെ കാണാനെന്തു രസം.
പൂന്തേൻ രസമെ കരളിൻ  കുളിരേ....
നിന്നെ ചൂടാനെന്തു കൊതി.

നിൻ മണമെന്നുടെ മേനിയിലെന്നും,
സുരഭില ഗന്ധമതേകട്ടെ.
നീയൊരു നാളിൽ വാടിടുമെങ്കിലും,
നിറവും മണവുമെനിക്കല്ലെ.

നിന്നിലെ പരിമളമെന്നിൽ മാത്രം-
വന്നു പതിക്കണമെന്നൊരു മോഹം.
പ്രേമവുമല്ലത് സ്നെഹവുമല്ലത്,
സ്വാർത്ഥതയാണത് സ്വാർത്ഥത മാത്രം.

നിന്നിലെ തേൻ കനിയൂറ്റിയെടുത്താ-
വണ്ടുകൾ പാറി നടക്കട്ടെ.
നിൻ ജനിപുടമതിലോടി നടന്നവർ,
നിന്നിലെ ദാഹം തീർക്കട്ടെ.

പ്രായമതെത്തും കാലമതോളം,
സ്നേഹമതേകീ മോഹമതെകീ.                            
നീ തൻ ധർമ്മം കായായ് കനിയായ്,
ചെടിയായ് മലരായ് വരൂ നീ വീണ്ടും.
-0-                                                                                           വര - മാർജിൻ സാക്കി 

4 അഭിപ്രായങ്ങൾ:

  1. ഇതെന്താ വാടാ വാടാ എന്ന് തളിരിനെ വിളിക്കുന്നത്‌ ? ബാല പംക്തി കവിത പോലെ ഉണ്ടല്ലോ

    മറുപടിഇല്ലാതാക്കൂ
  2. 'വാടാ തളിർ' എന്നാൽ 'വാടാത്ത കുഞ്ഞില 'എന്ന് അർത്ഥം. പൂവായും തളിർ ഇലയായും ഉപമിച്ചത് കന്യകത്വത്തെ ആണ് . യഥാർത്ഥ പൂവിനെ അല്ല. വണ്ടും ഉപമ മാത്രം. അവൾക്ക് സായൂജ്യം നല്കുന്ന പൗരുഷ്യ ചേഷ്ടകൾ ആയി കരുതുക. മനസ്സിൽ ബാല്യം സൂക്ഷിക്കാൻ കഴിഞ്ഞാൽ എഴുത്തിലും അത് പ്രതിഫലിപ്പിക്കാം. അതിനാൽ തന്നെ ബാല പംക്തി കവിത എന്നത് ഒരു അംഗീകാരം ആയി കരുതുന്നു. അഭിപ്രായത്തിന് നന്ദി.

    മറുപടിഇല്ലാതാക്കൂ