2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

തീവണ്ടി യാത്ര


ഇന്നലെ ഞാനൊരു യാത്ര പോയി 
തീ വണ്ടിയിലായൊരു യാത്ര പോയി
നിദ്രയിൽ മുങ്ങിയാ സ്വപ്ന രാവിൽ.

വണ്ടിയിൽ കണ്ടൊരാ കാഴ്ചകളും,
നിറ ജാലകം തന്നൊരാ കാഴ്ചകളു-
മതിലോർമ്മയിൽ തങ്ങിയ ഭാവമെത്രാ...

നീർ, വറ്റി വരോണ്ടോരാ പുഴകളെത്രാ
ഇല പൊഴിയാലുണങ്ങിയ വൃക്ഷമെത്രാ
മഴ കനിയാതുണങ്ങിയ പാടമെത്ര
കവിൾ വാടി ചുളുങ്ങിയ ജീവനെത്ര

പിന്നെയു മുണ്ടാതാ കാഴ്ചകൾ വേറെയു-
മോടീ മറയുന്ന ജീവിത ചിത്രങ്ങൾ.
മേടകൾ ഫ്ളാറ്റുകൾ മന്ദിരങ്ങൾ തിരു-
മോടിയിൽ തീർത്തൊരാർഭാടമെത്രാ...

ആരാധനാലയ കൂട്ടങ്ങളും ബഹു-
കേമത്തിനോട്ടും പിറകിലല്ല.
വിണ്ണിലെ ദേവനും മണ്ണിലിറങ്ങിയാൽ
ധനവാന്റെ  ബന്ധുവായ് തീർന്നിതല്ലൊ .

ഉച്ച വെളിച്ചമെൻ മിഴികളെ തട്ടി-
യുണർത്തിയകറ്റിയീ വെള്ളി ദിനത്തിലെ
ഉച്ചപ്പിരാന്തിന്റെ നിദ്രയും സ്വപ്നവും.

ജാലകം പിന്നിട്ട കാഴ്ചകൾ വിട്ടോരാ
വണ്ടിതന്നുള്ളിലെ ജീവിതം കണ്ടു നേർ-
ചൊല്ലിടാൻ സാധ്യമതില്ലാതെ പോയല്ലോ.

                        -0-

3 അഭിപ്രായങ്ങൾ:

  1. അംബരചുംബികളായി ദൈവങ്ങളുടെ ആലയങ്ങളും ഉയരുകയാണ്.....
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഇതൊന്നും സ്വപ്നമല്ല , ഇന്നിന്റെ കാഴ്ചകള്‍ .

    please remove word verification.

    മറുപടിഇല്ലാതാക്കൂ
  3. മുറ്റത്തു ഞാന്‍ ഒരു മുല്ല നട്ട്.. അങ്ങിനെ ഒരു മൂന്നാം ക്ലാസ്സിലെ പാട്ട് ഉണ്ട് , കണ്ണാ ആളുകള്‍ വന്നു ഹ ഗംഭീരം എന്നൊക്കെ പറയും അത് കേട്ട് തെറ്റി ധരിക്കേണ്ട ഇതൊന്നും കവിത ആയില്ല പകരം പാട്ട് മാത്രം പാട്ട് പോലും മുതിരന്നവര്‍ക്ക് ബോധ്യം ആവണം എങ്കില്‍ ഭാഷയ്ക്ക് പ്രായ പൂര്‍ത്തി വരണം

    മറുപടിഇല്ലാതാക്കൂ