2014, മാർച്ച് 21, വെള്ളിയാഴ്‌ച

ചില സാസ്കാരിക ചിന്തകൾ

ഭാരതീയ സംസ്കാരത്തെ കുറിച്ച് പറയുമ്പോൾ, ചിലർ പറയും ഈ സംസ്ക്കാരത്തെ തല്ലി കെടുത്താൻ ചിലർ ശ്രമിക്കുന്നു അതിനെ കാത്തു സൂക്ഷിക്കണം. മറ്റു ചിലർ പറയുന്നു എന്ത് സംസ്കാരം, ആയിരക്കണക്കിന് കൊല്ലം ലക്ഷക്കണക്കിന്‌ മനുഷ്യരെ കീഴാളർ ആക്കി അവരുടെ വിയർപ്പിൽ കുത്തി പൊക്കിയ സംസ്കാരത്തിന് എന്ത് മഹിമ?

ഒരു ജനതക്കും ചരിത്രത്തോട് പ്രതികാരം ചെയ്യാൻ കഴിയില്ല നമുക്കും. മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികൾ ലോകത്ത് എല്ലാ ഇടത്തും ഉണ്ടായിട്ടുണ്ട്. മറ്റു ഇടങ്ങളിൽ കുടുംബവും സ്വകാര്യ സ്വത്തും ഒക്കെ രൂപപ്പെട്ട ഘട്ടത്തിൽ കുടുംബം വളർന്നു ഗോത്രങ്ങളും വർഗ്ഗങ്ങളും ഒക്കെ ആയി പരിണമിച്ചപ്പോൾ , ഭാരതത്തിൽ അത് വർണ്ണങ്ങൾ ആയി മാറി എന്ന് മാത്രം.

മനുഷ്യൻ അവന്റെ വളർച്ചയുടെ പാതയിലൂടെ സ്വന്തം സംസ്കാരത്തെയും വളർത്തി എടുക്കുകയും ഉപേക്ഷികെണ്ടവയെ ഉപേക്ഷിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. അത് പോലെ നമ്മുടെ സംസ്കാരത്തിൽ തന്നെ രൂപപ്പെട്ടു വന്ന ഒട്ടേറെ മൂല്യ ബോധങ്ങൾ ഇന്നും നമ്മുടെ കൂടെ ഉണ്ട്. അതൊക്കെ സൂക്ഷിക്കേണ്ടത് തന്നെ. എന്നാൽ അതോടൊപ്പം കാലത്തിന്റെ ചവറ്റു കോട്ടയിൽ തള്ളേണ്ട പലതിനെയും അങ്ങനെ ചെയ്യാൻ ഇന്നും നമുക്ക് സാധിക്കുന്നില്ല. ഇന്ന് കീഴാളന് സ്വന്തം വർണ്ണം ഒരു ഭാഗ്യം ആണ്. മേലാള വർണ്ണത്തിൽ പിറന്നവന് അത് ഒരു ബഡായി കാര്യവും. ജനാധിപത്യ സംവിധാനത്തിനൊ ഇതൊക്കെ ഒഴിച്ച് കൂടാൻ പറ്റാത്ത വോട്ടു ബാങ്കുകളും . ചുരുക്കത്തിൽ നമ്മുടെ സാംസ്കാരിക ദൌർബല്യങ്ങൾ ഇനിയും നമ്മെ ഒരു പാട് കാലം പിന്തുടരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ