2014, മാർച്ച് 26, ബുധനാഴ്‌ച

ഏകാഗ്രത


എഴുത്തുകാരൻ ഏകാഗ്രത കിട്ടാത്ത വിഷമത്തിൽ മനോരോഗ വിദഗ്ദനെ കാണാൻ പോയി.
ഡോക്ടർ: " എന്താ പ്രശ്നം?"
എഴുത്തുകാരൻ: "എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. എഴുത്തിനിടെ ബാഹ്യ ഇടപെടൽ വരുമ്പോൾ എഴുതാൻ വെച്ചത് മറന്നു പോകുന്നു".
ഡോക്ടർ: "ഇതൊരു മനോവൈകല്യം ആണ് . ചികിത്സ വേണ്ടി വരും. ആട്ടെ എന്തൊക്കെ ആണ് എഴുതാറ് ?"
എഴുത്തുകാരൻ കഥകൾ പറയാൻ തുടങ്ങി. ഇടയ്ക്ക് ഡോക്ടർക്ക് ഫോണ്‍ വന്നു.
ഡോക്ടർ: " ഒരു നിമിഷം ഈ ഫോണ്‍ ഒന്ന് അറ്റൻഡ് ചെയ്തോട്ടെ."
ഫോണ്‍ വെച്ച ശേഷം ഡോക്ടർ: " അപ്പോൾ നമ്മൾ എവിടെ ആണ് പറഞ്ഞ് നിർത്തിയത് ?"
എഴുത്തുകാരൻ: " ഞാനും മറന്നു പോയി. സാരമില്ല ഡോക്ടർ മരുന്ന് കുറിച്ചോളൂ... നമുക്ക് ഒരുമിച്ചു കഴിക്കാം."
                        
                                                            -0-

1 അഭിപ്രായം:

  1. ബാഹ്യഇടപ്പെടലുകള്‍ പ്രശ്നം തന്നെ.
    ആശംസകള്‍
    word verification മാറ്റിയാല്‍ തരക്കേടില്ല.

    മറുപടിഇല്ലാതാക്കൂ