2014, മാർച്ച് 21, വെള്ളിയാഴ്‌ച

മുതലാളിത്ത്വവും സോഷ്യലിസവും

മുതലാളിത്വം സോഷ്യലിസം ഈ രണ്ട് ആശയങ്ങൾ ഇന്ന് അധികം ഒന്നും ചർച്ച ചെയ്യപ്പെടുന്നില്ല. എന്നാലും ഇതിന്മേൽ ഇനി ഒരു ചർച്ചക്ക് തീരെ സാധ്യത ഇല്ല എന്നും പറയാൻ കഴിയില്ല. ഈ രണ്ടു ആശയങ്ങൾക്കും മേൽ ഏക ധ്രുവ കാഴ്ചപ്പാട് പാടില്ല എന്നാണ് എന്റെ അഭിപ്രായം. അതായത് ഒരു സംരംഭകന്റെ അടിസ്ഥാന ലക്‌ഷ്യം ലാഭം ആണ്. അതിന് ഏതറ്റം വരെയും പോകാൻ അയാൾ അല്ലെങ്കിൽ ഉടമസ്ഥർ തയ്യാറാകും. സാമൂഹിക പ്രതിബദ്ധത എന്നതൊന്നും അവിടെ വിഷയം അല്ല. എന്നാൽ ഇവിടെ ഉപബോക്താവ് ഒരു സമൂഹം ആണ്. അപ്പോൾ സമൂഹത്തിന്റെ താൽപര്യങ്ങൾക്ക്‌ കുറച്ചൊക്കെ അനുകൂലം അല്ലാത്ത ഉൽപന്ന വിതരണം അത്ര അങ്ങട്ട് സാധ്യമാവില്ല. അവിടെ മാത്രം ആണ് മുതലാളിത്വത്തിൽ സാമൂഹ്യ താൽപര്യം സംരക്ഷിക്കപ്പെടുന്നത്. ഒട്ടേറെ ഉൽപാദകരും കൂടെ ഉള്ളപ്പോൾ ഉപബോക്താക്കളുടെ താൽപര്യം കൂടുതൽ സംരക്ഷിക്കാൻ മത്സരം നടക്കുന്നു. 

ഇനി സോഷ്യലിസത്തിന്റെ കാര്യം എടുത്താൽ സ്റ്റേറ്റ് എന്ന ഒരേ ഒരു ഉലപാദകനിൽ നിന്നും ഇത്തരം മത്സര ബുദ്ധ്യാ ഉള്ള ഉൽപാദനം പ്രതീക്ഷിക്കുക വയ്യ. കൂടാതെ മത്സരം ഇല്ലാത്തിടുത്തോളം ഉൽപാദന മികവും ഉണ്ടായെന്നു വരില്ല. എന്നാൽ ഉൽപന്നങ്ങളുടെ വിതരണത്തിൽ കുറച്ചൊക്കെ ഏകീകരണവും ചൂഷണക്കുറവും പ്രതീക്ഷിക്കാം. അതിനാൽ തന്നെ സമ്പൂർണ്ണ സോഷ്യലിസം എന്നത് വെറും വിടുവായിത്തം ആയിരിക്കും.

ഇവിടെ സ്റ്റെറ്റിനു ചെയ്യാൻ കഴിയുന്നത് ഇത്ര മാത്രം . ഉൽപാദന മേഘലയെ സ്വതന്ത്രമാക്കി വിടുക. ഒപ്പം കയ്യിലുള്ള അധികാരം ഉപയോഗിച്ച് നിരന്തരമായി മൊനിറ്റരിങ്ങ് ചെയ്യുക. ചൂഷണ സാധ്യത കണ്ടു പിടിക്കുകയും അതിൻ മേൽ നിയന്ത്രണം കൊണ്ട് വരികയും ചെയ്യുക. ഇവിടെ സ്റ്റെറ്റിനു അതിന്റെ സോഷ്യൽ അഥവാ ഒരൽപം കടന്നു സോഷ്യലിസ്റ്റ്‌ കാഴ്ചപ്പാടും എന്നാൽ ഉൽപാദന മേഘലക്ക് അതിന്റെ നൈസർഗ്ഗികമായ ഉടമസ്ഥാവകശവും ലാഭത്വരയും ഒരു പോലെ സംരക്ഷിക്കപ്പെടുന്നു. ഇത് തന്നെയാണ് ഭൂരിപക്ഷം നാടുകളിലും ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ