2014, മാർച്ച് 24, തിങ്കളാഴ്‌ച

മനസ്സാക്ഷി

കെട്ടിയിടുന്നതതെങ്ങനെ നിന്നെ ഞാൻ,
കൂടപ്പിറപ്പായെൻ  കൂട്ടുകാരാ.....
കെട്ടിച്ചമച്ചൊരാം പൊട്ടക്കഥകൾ തൻ- 
പൊട്ടക്കിണറ്റിലെ മുട്ടാളന്മാർ..
കെട്ടീ വലിച്ചിടാൻ നോക്കിയാലും, 
എന്നിലെ നീയെന്റെ കൂട്ടുകാരാ..
വട്ടന്മാർ പൊട്ടന്മാർ പൊട്ട മര മാക്രികൾ, 
തട്ടട്ടെ മുട്ടട്ടെ തട്ടിക്കളിക്കട്ടെ, 
ചുറ്റിലും പൊട്ടട്ടെ പൊട്ടിത്തെറിക്കട്ടെ,
വറ്റിടാ സത്യത്തെ കാത്തു കൊള്ളാൻ,
നീയാണെൻ മുന്നിൽലെ മൂക സാക്ഷി, 
നീയാണെൻ കണ്ണിലെ നിത്യ സാക്ഷി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ